കൊട്ടാരക്കര: വനിതാ ബിൽ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചനയാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് കേണൽ എസ്.ഡിന്നി പത്രസമ്മേളനത്തിൽ ആരോപിച്ചു. വനിതകൾക്കെതിരെയുള്ള മുന്നണി അജണ്ടയാണ് കോൺഗ്രസ് സഖ്യം പാർലമെന്റിൽ കാണിച്ചത്. വനിതാ സംവരണം ഔദാര്യമല്ല, അവർക്ക് അർഹതപ്പെട്ടതാണ്. കോൺഗ്രസ്, സി.പി.എം സ്ത്രീവിരുദ്ധ നിലപാടിനെതിരെ ശക്തമായ സമരം നടത്തും. എല്ലാ മണ്ഡലങ്ങളിലും ഒപ്പ് ശേഖരണം, പോസ്റ്റ് കാർഡ് നിവേദനങ്ങൾ, മഹിളാ മുന്നേറ്റ റാലി എന്നിവ സംഘടിപ്പിക്കുമെന്നും കേണൽ എസ്.ഡിന്നി പറഞ്ഞു. പത്രസമ്മേളനത്തിൽ ബി.ജെ.പി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ്, ആർ.രശ്മി, രേഖ അജേന്ദ്രൻ, വി.വിദ്യ, സുനിത, അനീഷ് കിഴക്കേക്കര, ആലഞ്ചേരി ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |