മുക്കം: ഫെബ്രുവരി പതിനേഴിന് വിത്തിറക്കിയ തണ്ണിമത്തന്റെ വിളവെടുപ്പുത്സവം മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ.ചാന്ദ്നിയും മുക്കം കൃഷിഭവൻ ഓഫീസർ ഷബീർ അഹമ്മദും ചേർന്ന് നിർവഹിച്ചു. 2025 - 2026 വർഷത്തെ സമഗ്ര പച്ചക്കറി വികസന പദ്ധതി, തരിശുനിലം കൃഷിയോഗ്യമാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക വികസന ക്ഷേമവകുപ്പിന്റെ സബ്സിഡി കൂടി ലഭ്യമാക്കത്തക്ക രൂപത്തിലായിരുന്നു കൃഷി. ഉദ്ഘാടന ചടങ്ങിൽ വാർഡ് കൗൺസിലർ ജസീല അസീസ്, മുക്കം നഗരസഭ കൗൺസിലർമാരായ ബിന്ദുരാജൻ, വി.ബനൂജ ,ശരീഫ് വെണ്ണക്കോട് , ലീലാ പുൽപറമ്പിൽ, പി.റഹ്മത്ത് ,എ പി നസീം ,ഷഫീക്ക് മാടായി, പത്മനാഭൻ ,ബഷീർ അമ്പലത്തിൽ സംബന്ധിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |