
ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ബ്രഹ്മോത്സവത്തിന്റെ ഭാഗമായുള്ള ആദ്ധ്യാത്മിക കലാ, സാംസ്‌കാരിക പരിപാടികൾക്ക് തുടക്കമായി. ക്ഷേത്രസന്നിധിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് ചന്ദ്രൻ ചങ്കത്ത് അദ്ധ്യക്ഷനായി. ബാലൻ വാറണാട്ട്, രാജു കലാനിലയം, സേതു തിരുവെങ്കിടം, ബിന്ദു കൂടത്തിങ്കൽ, പ്രേമ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. കലാപരിപാടികൾക്ക് തുടക്കം കുറിച്ച് ജനാർദ്ദനൻ നെടുങ്ങാടി സ്മാരക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 101 അഷ്ടപദി കലാകാരന്മാർ ചേർന്ന് മെഗാ സോപാന സംഗീതം അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |