
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവത്തിന്റെ ഭാഗമായി ലക്ഷം ദീപം സമർപ്പണം നടന്നു.
ക്ഷേത്രത്തിന്റെ ശ്രീ കോവിലിനും ചുറ്റമ്പലത്തിലും, തൊട്ട് മുൻവശത്തുള്ള റോഡിന്റെ ഇരുവശങ്ങളിലും പ്രത്യേകം ക്രമീകരിച്ച മൺചിരാതുകളിൽ ഒരേസമയം ലക്ഷം ദീപം തെളിഞ്ഞു.ക്ഷേത്രം തന്ത്രി പത്മനാഭ പട്ടേരിയുടെ മുഖ്യ കാർമ്മികത്വം വഹിച്ചു.മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി പൂജയ്ക്ക് ശേഷം ആദ്യതിരി തെളിയിച്ചു സ്വാമി വിശ്വാനന്ദ സരസ്വതി,ബ്രഹ്മകുമാരി ബി.കെ.സിന്ധു ,ക്ഷേത്രം രക്ഷാധികാരി എച്ച്.എൻ.ശങ്കര, പ്രസിഡന്റ് എച്ച്.ആർ.ശ്രീധരൻ,സെക്രട്ടറി നാഗരാജ ഹെഗ്‌ഡെ , എന്നിവർ നേതൃത്വം നൽകി.. ക്ഷേത്രം സേവാ സമിതി പ്രവർത്തകർ, മഹിളാ സമിതി അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി ആളുകൾ ലക്ഷം ദീപം സമർപ്പണത്തിൽ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |