പെരിന്തൽമണ്ണ: ചെറുകരയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കെ.പി അയ്യപ്പനെ ജന്മനാട് അനുസ്മരിച്ചു. സി.പി.എം കിഴങ്ങത്തോൾ, ചെറുകര ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണം.
ചെറുകര എ.യു.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ മുതിർന്ന സി.പി.എം നേതാവ് സി. കുഞ്ഞിരാമൻ അയ്യപ്പേട്ടൻ അനുസ്മരണം നടത്തി. സി.പി.എം മഞ്ചേരി എരിയ കമ്മറ്റി അംഗം നിധീഷ് മുഖ്യപ്രഭാഷണം നടത്തി. എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ടി. ഗോകുലിന് ചടങ്ങിൽ സ്വീകരണം നൽകി. സി.പി.എം ഏലംകുളം ലോക്കൽ സെക്രട്ടറി എം. സോമസുന്ദരൻ അദ്ധ്യക്ഷനായി. കെ.പി രാമചന്ദ്രൻ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം എം മനോജ് സ്വാഗതവും സി.പി.എം ചെറുകര ബ്രാഞ്ച് സെക്രട്ടറി ടി. അബ്ദുൽലത്തീഫ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |