കൊച്ചി: കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡുകൾ തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് എച്ച്.എം.എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ. തമ്പാൻ തോമസ് പറഞ്ഞു. കേരള ലേബർ മൂവ്‌മെന്റ് (കെ.എൽ.എം) വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച മേയ് ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൽ.എം അതിരൂപത പ്രസിഡന്റ് സജി ഫ്രാൻസിസ് മനയിൽ അദ്ധ്യക്ഷനായി. ഡോ. സിജൻ മണുവേലിപറമ്പിൽ, ഫാ. സുനിൽ മുടവശേരി, ബാബു തണ്ണിക്കോട്, ടോമി മാത്യു. ബിജു പുത്തൻപുരയ്ക്കൽ, ജോൺസൺ പാലയ്ക്കപറമ്പിൽ, ജോസഫ് ടി.ജി., ബെയ്‌സിൽ മുക്കത്ത്, ഡീന ജോസഫ്, ജോസി അറക്കൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |