
തൃപ്പൂണിത്തുറയിലെ വാശിയേറിയ മത്സരത്തിനൊടുവിൽ കരുത്തനായ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എയെ കീഴടക്കിയാണ് കൊച്ചി ഡെപ്യൂട്ടി മേയറായ ദീപക് ജോയി വിജയം വെട്ടിപ്പിടിച്ചത്. 2021ൽ കെ.ബാബുവിന്റെ 992 വോട്ടിന്റെ ഭൂരിപക്ഷം 18468 ആക്കി ഉയർത്തുകയും ചെയ്തു. സി.പി.എമ്മിനും സി.പി.ഐയ്ക്കും ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ ദീപക്കിന് ഇത്രയും ശോഭനമായ വിജയം കോൺഗ്രസ് പ്രവർത്തകർ പോലും പ്രതീക്ഷിച്ചില്ല. തുടക്കം മുതലേ ലീഡ് നിലനിറുത്താനും കഴിഞ്ഞു. ബി.ജെ.പി. ഭരിക്കുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ എൻ.ഡി.എ ഘടകക്ഷിയായ ട്വന്റി 20യുടെ സ്ഥാനാർത്ഥി അഞ്ജലി നായരുടെ രംഗപ്രവേശം ഭീഷണിയായിരുന്നെങ്കിലും 29471 വോട്ടുമായി അവർക്ക് മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ഭാര്യ: ആരതി ബിനോദ്. മകൾ: ആത്മിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |