
വലിയ തിരിച്ചടികൾക്കിടയിലും പുനലൂരിൽ 21529 വോട്ടിന്റെ ഭൂരിപക്ഷം നേടി സി.അജയപ്രസാദ് എൽ.ഡി.എഫിന്റെ അഭിമാനം കാത്തു. വിജയിച്ചെങ്കിലും എൽ.ഡി.എഫ് വോട്ടിൽ ഇടിവുണ്ടായി. അതേസമയം യു.ഡി.എഫ് വോട്ട് കഴിഞ്ഞ തവണത്തേക്കാൾ വർദ്ധിച്ചു. മണ്ഡലത്തിൽ എൽ.ഡി.എഫിന് ആഴത്തിലുള്ള വേരുകളാണ് യു.ഡി.എഫ് തരംഗത്തെ അതിജീവിച്ച് വലിയ ഭൂരിപക്ഷം നിലനിറുത്താൻ സഹായകരമായത്. പുനലൂർ സീറ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയത് പരസ്യമായ വിഴുപ്പക്കലിലേക്ക് നീണ്ടിരുന്നു. രണ്ട് കോൺഗ്രസ് നേതാക്കൾ വിമത സ്ഥാനാർത്ഥികളായി രംഗത്തെത്തിയിരുന്നു. പിന്നീട് നേതൃത്വം ഇടപെട്ട് പിന്തിരിപ്പിച്ചു. ജില്ലയിൽ എൻ.ഡി.എ വോട്ട് ഇടിഞ്ഞ മണ്ഡലങ്ങളിലൊന്നാണ് പുനലൂർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |