കൊച്ചി: സംസ്ഥാനത്തെ പതിനായിരത്തിലേറെ കാവുകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കൽ കടലാസിലൊതുങ്ങി. സർപ്പക്കാവ് സംരക്ഷണം പഠിക്കാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും 2022-23ൽ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കാവുകൾ സംരക്ഷിക്കാനൊരു വകുപ്പും നിയമവും വേണമെന്നായിരുന്നു കമ്മിറ്റി ശുപാർശ. അതേവർഷം കാവ് സംരക്ഷണത്തിന് നടപടികൾ വേണമെന്ന കേരള ഹൈക്കോടതിയുടെ വിധിയും വന്നു. എല്ലാ പഞ്ചായത്തുകളിലും ബയോ ഡൈവേഴ്‌സിറ്റി കമ്മിറ്റി രൂപീകരിക്കണം, അതിനു കീഴിൽ എത്ര കാവുകളുണ്ടെന്ന് കണക്കെടുക്കണം, ഉടമസ്ഥാവകാശികളെ കണ്ടെത്തണം തുടങ്ങിയ നിർദ്ദേശങ്ങളോടെയായിരുന്നു വിധി. സർപ്പക്കാവുകൾക്ക് വനപദവി നൽകണം എന്നതായിരുന്നു പ്രധാന നിർദ്ദേശം.
ഇപ്പോഴും കാവ് നശിപ്പിച്ചാൽ ഏതു നിയമപ്രകാരം കേസെടുക്കണമെന്നോ ആരാണ് നടപടിയെടുക്കേണ്ടതെന്നോ വ്യക്തതയില്ല.
പൈതൃക മേഖലയായി മാറ്റിയാൽ കാവുകൾ നശിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാനാകും. അഞ്ചുവർഷംവരെ തടവും പിഴയും ചുമത്താം. പൈതൃകമേഖലകളുടെ ചുമതല ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർക്കാകും.
കാവുകൾ ചൂട് കുറയ്ക്കും
ഔഷധസസ്യങ്ങൾ, വിവിധയിനം പക്ഷിമൃഗാദികൾ തുടങ്ങിയവയുടെ ആവാസകേന്ദ്രം. അന്തരീക്ഷ താപനില നിയന്ത്രിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, മണ്ണൊലിപ്പ് എന്നിവ തടയുന്നു.
കാവ് സംരക്ഷിക്കാൻ
1. ചുറ്റും ജൈവവേലി, പരിസരത്ത് നിർമ്മാണ വിലക്ക്
2. സംരക്ഷണസമിതി രൂപീകരിച്ച് വർഷാവർഷം ഓഡിറ്റ്
3. കാവുകളിലെ അപൂർവ സസ്യയിനങ്ങളുടെ ജീൻബാങ്ക്
4. സമഗ്ര കാവ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം
11,000:
2023ലെ കണക്ക് പ്രകാരം
കേരളത്തിലെ കാവുകൾ
10,213:
നിലവിലെ കണക്കുപ്രകാരം
സംസ്ഥാനത്തെ കാവുകൾ
9,000+:
മാെത്തം കാവുകളിൽ
സ്വകാര്യ ഭൂമിയിലുള്ളവ
കാവുകൾ കൂടുതൽ
ആലപ്പുഴയിൽ
(2025ൽ സംസ്ഥാനത്തെ കാവുകളുടെ എണ്ണം)
ആലപ്പുഴ ........................................ 2,237
കോഴിക്കോട്.................................1,226
മലപ്പുറം ...........................................1,120
കണ്ണൂർ ............................................1,090
തൃശൂർ............................................... 970
കൊല്ലം............................................... 891
പത്തനംതിട്ട.....................................718
എറണാകുളം..................................703
കോട്ടയം.............................................556
തിരുവനന്തപുരം..........................452
കാസർകോട്...................................387
പാലക്കാട്..........................................182
വയനാട് ............................................133
ഇടുക്കി.................................................32
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |