പത്തനാപുരം: ക്ലബ് സെവൻ എന്റർടെയ്ൻമെന്റിന്റെ നേതൃത്വത്തിൽ 10ന് മെന്റലിസം ലൈവ് പരിപാടി സംഘിക്കും. മെന്റലിസ്റ്റ് ഫാസിൽ ബഷീർ ട്രിക്‌സ്‌മാനിയ എന്ന പേരിൽ പരിപാടി അവതരിപ്പിക്കുമെന്ന് ഭാരവാഹികളായ കടവിൽ ജിജി, എബി കൈരളി, അഡ്വ.അൻസർ തങ്ങൾ കുഞ്ഞ് എന്നിവർ അറിയിച്ചു. വൈകിട്ട് 6 മുതൽ രാത്രി 8 വരെ വാളക്കോട് ഏരീസ് കൺവൻഷൻ സെന്ററിലാണ് പരിപാടി. ലോക രാജ്യങ്ങളിലെ നിരവധി വേദികളെ വിസ്മയം കൊള്ളിച്ച കലാകാരനാണ് ഫാസിൽ ബഷീർ. ഫാസിൽ ബഷീറിന്റെ മെന്റലിസം പരിപാടികൾക്ക് സാമൂഹിക മാദ്ധ്യമങ്ങളിൽ ഇതിനകം ലക്ഷക്കണക്കിന് ആരാധകരുണ്ട്. ടിക്കറ്റ് ഓൺ ലൈനായും 9048010033,9846406636 എന്നീ മൊബൈൽ നമ്പരുകൾ വഴിയും ബുക്ക് ചെയ്യാമെന്ന് ഭാരവാഹികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |