SignIn
Kerala Kaumudi Online
Friday, 08 May 2026 3.51 AM IST

ചേർത്തലയിൽ ചോരാതെ എൽ.ഡി.എഫ് കരുത്ത്

Increase Font Size Decrease Font Size Print Page

ചേർത്തല :സംസ്ഥാനത്താകെ വീശിയടിച്ച യു.ഡി.എഫ് തരംഗത്തിലും ചേർത്തലയിൽ എൽ.ഡി.എഫ് സ്വന്തമാക്കിയത് വ്യക്തമായ മേൽക്കൈ. 2021ൽ ലഭിച്ച ഭൂരിപക്ഷം ഇത്തവണ ഇരട്ടിയിലേറെയായി വർദ്ധിപ്പിക്കാനുമായി. മാസങ്ങൾക്കു മുമ്പ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നേറിയ പഞ്ചായത്തുകളിലും നേട്ടമുണ്ടാക്കാൻ എൽ.ഡി.എഫിനായി.

കഞ്ഞിക്കുഴിയിൽ ഇക്കുറി 4174 വോട്ടിന്റെ മുൻതൂക്കമാണ് എൽ.ഡി.എഫിന് ലഭിച്ചത്. ചേർത്തല നഗരസഭയിൽ 2914 വോട്ടിന്റെയും തണ്ണീർമുക്കത്ത് 2145ന്റെയും മുഹമ്മയിൽ 2042 വോട്ടിന്റെയും മുൻതൂക്കം കിട്ടി. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ആർ. രാജേന്ദ്രപ്രസാദിന്റെ തട്ടകമായ വയലാറിൽ ഇടതു കേന്ദ്രങ്ങൾക്ക് ആശങ്കകളുണ്ടായിരുന്നെങ്കിലും 1083 വോട്ടിന്റെ ഭൂരിപക്ഷം നേടാനായി. ശക്തികേന്ദ്രങ്ങളായ തീരദേശമേഖലയുൾപെട്ട ചേർത്തല തെക്ക് പഞ്ചായത്തിൽ യു.ഡി.എഫ് 4000ത്തോളം വോട്ടിന്റെ മുൻതൂക്കം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇവിടെയും 428 വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പ്രസാദിന് ലഭിച്ചു. യു.ഡി.എഫ് പഞ്ചായത്തുകളായ പട്ടണക്കാട്ട് 759ഉം കടക്കരപ്പള്ളിയിൽ 806ഉം വോട്ടുകളുടെ മേൽക്കൈ പി. പ്രസാദിനു നേടാനായി.
തീരദേശ മേഖലകളായ അർത്തുങ്കൽ, തൈക്കൽ, ഒറ്റമശ്ശേരി, അന്ധകാരനഴി തുടങ്ങിയ സ്ഥലങ്ങളിൽ യു.ഡി.എഫിനു മുൻതൂക്കം ലഭിച്ചെങ്കിലും അവിടങ്ങിൽ പി. പ്രസാദിനും വലിയ പിന്തുണയാണ് ലഭിച്ചത്. 2021നേക്കാൾ 3435 വോട്ടുകൾ ഉയർത്താനായെങ്കിലും എൻ.ഡി.എ മണ്ഡലത്തിൽ കാര്യമായ വെല്ലുവിളിയായില്ല.

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടുനില

 ചേർത്തല നഗരസഭ : പി.പ്രസാദ് 14003,കെ.ആർ.രാജേന്ദ്രപ്രസാദ് 11089 അനന്തരാജ് 3807

 വയലാർ : പി.പ്രസാദ് 8063,കെ.ആർ.രാജേന്ദ്രപ്രസാദ് 6980 അനന്തരാജ് 1393

 കടക്കരപ്പള്ളി: പി.പ്രസാദ് 5907,കെ.ആർ.രാജേന്ദ്രപ്രസാദ് 5101 അനന്തരാജ് 1587

 ചേർത്തല തെക്ക്: പി.പ്രസാദ് 11305,കെ.ആർ.രാജേന്ദ്രപ്രസാദ് 10877 അനന്തരാജ് 2181

 തണ്ണീർമുക്കം: പി.പ്രസാദ് 12233,കെ.ആർ.രാജേന്ദ്രപ്രസാദ് 10088 അനന്തരാജ് 3588

 കഞ്ഞിക്കുഴി: പി.പ്രസാദ് 11765,കെ.ആർ.രാജേന്ദ്രപ്രസാദ് 7591 അനന്തരാജ് 1657

 മുഹമ്മ: പി.പ്രസാദ് 8638,കെ.ആർ.രാജേന്ദ്രപ്രസാദ് 6596 അനന്തരാജ് 1396

പോസ്റ്റൽ ബാലറ്റ്

 പി.പ്രസാദ് 1503

 കെ.ആർ.രാജേന്ദ്രപ്രസാദ് 1365

 അനന്തരാജ് 250

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.