
തിരുവനന്തപുരം:എറണാകുളം ജംഗ്ഷൻ യാർഡിൽ ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ആലപ്പുഴ വഴി സർവീസ് നടത്തിയിരുന്ന മാവേലി,ചെന്നൈ സൂപ്പർഫാസ്റ്റ്,അന്ത്യോദയ ട്രെയിനുകൾ
ഇന്നു മുതൽ 23വരെ കോട്ടയം വഴി സർവീസ് നടത്തുകയെന്ന് റെയിൽവേ അറിയിച്ചു.ഈ ട്രെയിനുകളിൽ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കയറില്ല.യാത്രക്കാർ എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറേണ്ടതാണ്.കൂടാതെ ഇന്ന് മുതൽ 26 വരെ തിരുവനന്തപുരത്തേക്കെത്തുന്ന അന്ത്യോദയ,മാവേലി എക്സ്പ്രസുകൾ 40 മിനിറ്റും വൈകുമെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |