പെരുമ്പെട്ടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പെട്ടി കൊറ്റനാട് മുക്കുഴി വൃന്ദാവനം മുക്കുഴിക്കൽ വീട്ടിൽ പ്രവീൺ പ്രമോദ് (23)നെയാണ് പിടികൂടിയത്. കഴിഞ്ഞവർഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പ്രതി കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും അന്ന് വിവരം പുറത്ത് പറഞ്ഞില്ല. കഴിഞ്ഞ ദിവസം കുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് കേസെടുത്ത പെരുമ്പെട്ടി പൊലീസ് പ്രവീൺ പ്രമോദിനെ അറസ്റ്റു ചെയ്തു. പൊലീസ് ഇൻസ്പെക്ടർ സനിൽ കുമാർ , എസ്.ഐ.മാരായ ഷിജു, ഉണ്ണികൃഷ്ണൻ, എ.എസ്.ഐ.ഷെറീന, സി.പി.ഒമാരായ അലക്സ്, രതീഷ്, രാജേഷ്, മനോജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |