കരുനാഗപ്പള്ളി: കോഴിക്കോട് സൈക്കിൾ ഗ്രാമത്തിന്റെ ആഭിമുഖ്യത്തിൽ ലോക മാതൃ ദിനാഘോഷം സംഘടിപ്പിച്ചു. പോച്ചയിൽ സുലേഖാബീവിയെ സൈക്കിൾ ഗ്രാമം സ്ഥാപകനും രക്ഷാധികാരിയുമായ മുനമ്പത്ത് ഷിഹാബും പുതുവീട്ടിൽ ഐഷാ ബിവിയെ സൈക്കിൾഗ്രാമം വൈസ് ചെയർമാൻ നാസർ പോച്ചയിലും വസതികളിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചു. ദിനാചരണംമുനമ്പത്ത് ഷിഹാബ് ഉദ്ഘാടനം ചെയ്തു. സൈക്കിൾ ഗ്രാമം വൈസ് ചെയർമാൻ നാസർ പോച്ചയിൽ അദ്ധ്യക്ഷത വഹിച്ചു. വി. ബാബു, നാസർ അമ്പീത്തറ, റഷീദ് പുതുവീട്ടിൽ, അമ്പുവിള ലത്തീഫ്, സുൽഫിക്കർ ചാലയ്യത്ത്, നൗഷാദ് തേവറ, സജീവ് പോച്ചയിൽ, ലത്തീഫ് പുതുവീട് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
