
കൊച്ചി: കേരള ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം സൊസൈറ്റി, ലൂപ്പസ് ട്രസ്റ്റ് ഇന്ത്യ, ഡോ. ഷേണായിസ് കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കലൂർ എം.ഇ.എസ് ഹാളിൽ നടന്ന ലൂപ്പസ് ദിനാചരണം സംഗീത സംവിധായകൻ ബിജിബാൽ ഉദ്ഘാടനം ചെയ്തു. രോഗം ബാധിച്ചവർക്ക് ഇൻഷുറൻസ് പരിരക്ഷയും ചികിത്സയും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ലൂപ്പസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്നുവരികയാണെന്ന് സെക്രട്ടറി ദിനേശ് മേനോൻ അറിയിച്ചു. ഡോ. പത്മനാഭ ഷേണായി, ഡോ. ഫെസി ലൂയിസ്, ഡോ. അനുരൂപ വിജയൻ, ഡോ. കാവേരി കെ. നളിയന്ദ, ലൂപ്പസ് ട്രസ്റ്റ് ഇന്ത്യ പ്രസിഡന്റ് വചസാമൃത, വാർഡ് കൗൺസിലർ സി. രഞ്ജിനി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
