SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.52 AM IST

ടെക്കിയുടെ ബൈക്ക് മോഷ്ടിച്ച് ഊരുചുറ്റിയ യുവാക്കൾ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
adhityhan
ആദിത്യൻ

കൊച്ചി: മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്ന് കടത്തിക്കൊണ്ട് പോയ ബൈക്കിൽ ചുറ്റിക്കറങ്ങുന്നതിനിടെ മോഷ്ടാക്കളായ യുവാക്കൾ പിടിയിലായി. മറ്റൊരു വാഹനവുമായി ബൈക്ക് കൂട്ടിയിടിച്ചതാണ് യുവാക്കളെ കുടുക്കിയത്.

തൃപ്പൂണിത്തുറ എരൂർ പടിഞ്ഞാറ് കുന്നറ പറമ്പേലിൽ വീട്ടിൽ ആദിത്യൻ (19), പനങ്ങാട് ചേപ്പനം കാടംപള്ളിൽ വീട്ടിൽ ആദർശ് കൃഷ്ണൻ (24) എന്നിവരാണ് ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്. കാക്കനാട് ഇൻഫോപാർക്കിലെ ടെക്കി കൊല്ലം ശാസ്താംകോട്ട സ്വദേശി പ്രണവിന്റേതാണ് ബൈക്ക്. ഏപ്രിൽ 24ന് തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ പരിസരത്ത് ബൈക്ക് പാർക്ക് ചെയ്ത് നാട്ടിൽ പോയ പ്രണവ് മേയ് 9ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

ബൈക്കിന്റെ നമ്പർപ്ലേറ്റ് തിരുത്തിയ നിലയിലാണ്. കരിങ്ങാച്ചിറ ഭാഗത്ത് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. ഹിൽപാലസ് പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്ത് ഇരുവരെയും ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ല. തുടർന്ന് ആർ.സി രേഖകൾ പരിശോധിച്ചപ്പോഴാണ് നമ്പർ പ്ലേറ്റ് തിരുത്തിയതാണെന്നും ബൈക്ക് മോഷണം പോയതാണെന്നും സ്ഥിരീകരിച്ചത്. പിടിയിലായവർ നിരവധി കേസുകളിലെ പ്രതികളാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL