SignIn
Kerala Kaumudi Online
Monday, 11 May 2026 9.09 AM IST

വിജയ്‌ക്ക് അഭിന്ദനവുമായി പിണറായി വിജയൻ

Increase Font Size Decrease Font Size Print Page
pinarayi-vijayan-

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വിജയ്‌ക്ക് അഭിനന്ദനവുമായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങൾ താങ്കളിൽ അർപ്പിച്ച വിശ്വാസവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നു. കേരളവും തമിഴ്നാടും ദീർഘകാല സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണ്. ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നതായും പിണറായി പറഞ്ഞു.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA