ഹരിപ്പാട്: 2025ലെ ദേശീയ പഞ്ചായത്ത് അവാർഡിൽ നാനാജി ദേശ്‌മുഖ് സർവ്വോത്തം പഞ്ചായത്ത് സദദ് വികാസ് പുരസ്കാര വിഭാഗത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്തുകളിൽ രാജ്യത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്. ഗ്രാമീണ വികസനം, സ്ഥിരതയാർന്ന പുരോഗതി, ജനപങ്കാളിത്തം, ശുചിത്വം, കാർഷിക വികസനം, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അംഗീകാരം. രണ്ട് കോടി രൂപയാണ് പുരസ്‌കാര തുക.
പുരസ്കാരദാന തീയതി പിന്നീട് അറിയിക്കും. 2023-24ൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളുടെ മികച്ച പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയത്തിലൂടെയാണ് അവാർഡിന് തിരഞ്ഞെടുത്തതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ നാഥൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |