
ആലപ്പുഴ: കേരളത്തിലെ ഭരണമാറ്റത്തിന് പിന്നാലെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതിനെതിരെ എൻ.ജി.ഒ യൂണിയൻ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലാ രജിസ്ട്രാർ ഓഫിസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗം യൂണിയൻ ജില്ലാ സെക്രട്ടറി ബൈജു പ്രസാദ് ഉദ്ഘാടനം ചെയു. ജില്ല പ്രസിഡന്റ് എൻ. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം സി.സിലീഷ്, ജില്ലാ വൈസ് പ്രസിഡന്റ് ജി. രാജേഷ്, ജില്ലാ ജോയന്റ് സെക്രട്ടറി സി.സി.നയനൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
