SignIn
Kerala Kaumudi Online
Saturday, 09 May 2026 2.53 AM IST

ആ​റ​ള​ത്ത് ​വ​ന്യ​ജീ​വി ഇറങ്ങിയാൽ ഇനി അലാറം മുഴങ്ങും

Increase Font Size Decrease Font Size Print Page
alert
ആറളം ചീങ്കണ്ണി പുഴയോരത്ത് സ്ഥാപിച്ച അലേർട്ട് സിസ്റ്റം

ഒരുങ്ങുന്നത് ഏർലി വാണിംഗ് സിസ്റ്റം

കണ്ണൂർ: ആറളം ഫാം ഉൾപ്പെടെയുള്ള ആദിവാസി പുനരധിവാസ മേഖലകളിൽ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനായി നിർമിതബുദ്ധി അധിഷ്ഠിത ഏർലി വാണിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, വനം വകുപ്പ്, കെൽട്രോൺ എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ മാർച്ച് 13ലെ കേരള ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്.

പദ്ധതിയുടെ പ്രായോഗിക വശങ്ങൾ പരിശോധിക്കുന്നതിനും പ്രദേശവാസികളുമായുള്ള ചർച്ചകൾക്കും ബന്ധപ്പെട്ട സമിതി കഴിഞ്ഞ മാസം ആറളത്ത് സന്ദർശനം നടത്തിയിരുന്നു. നേരത്തെ മൂന്നാറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതിയുടെ മാതൃകയിലാണ് ആറളത്തും നടപ്പാക്കുക.
പ്രകൃതിക്ഷോഭങ്ങൾ, സുരക്ഷാ ഭീഷണികൾ അല്ലെങ്കിൽ മറ്റ് അപകടങ്ങൾ എന്നിവ സംഭവിക്കുന്നതിന് മുൻപായി ജനങ്ങൾക്ക് കൃത്യമായ സൂചന നൽകുന്ന അത്യാധുനിക സംവിധാനമാണ് ഏർലി വാണിംഗ് സിസ്റ്റം. അപകടമുണ്ടാകുമ്പോൾ പ്രദേശവാസികളുടെ മൊബൈൽ ഫോണുകളിൽ ഉച്ചത്തിലുള്ള ശബ്ദത്തോടെ മുന്നറിയിപ്പ് സന്ദേശങ്ങൾ എത്തും. വനാതിർത്തികളിൽ ആനകളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് കർഷകർക്കും നാട്ടുകാർക്കും സൈറണുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും അലേർട്ടുകൾ നൽകുന്നതാണ് പുതിയ സംവിധാനം.

സെൻസറുകളും ക്യാമറകളും സ്ഥാപിക്കും
സെൻസറുകളും ക്യാമറകളും ഉപയോഗിച്ച് കാട്ടാനകളുടെയും മറ്റും സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. വനം വകുപ്പ്, കെൽട്രോൺ, ഐ.ടി.ഡി.പി, പുനരധിവാസ മേഖലയിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. കണ്ണൂർ ഡി.എഫ്.ഒ, ആറളം വൈൽഡ് ലൈഫ് വാർഡൻ, ആറളം ഫാം എം.ഡി , കൊട്ടിയൂർ ആർ.ഒ, ടി.ആർ.ഡി.എം സ്റ്റാഫ്, ടാസ്‌ക് ഫോഴ്‌സ്, കെൽട്രോൺ ഉദ്യോഗസ്ഥർ എന്നിവർ പ്രദേശം സന്ദർശിച്ച് സാങ്കേതികമായ സാദ്ധ്യതകൾ വിലയിരുത്തിയിരുന്നു. വരുംദിവസങ്ങളിൽ ഇവർ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.

പ്രവർത്തനം ഇങ്ങനെ
വനത്തിലും ഗ്രാമപ്രദേശങ്ങളിലും മനുഷ്യ-ആന സംഘർഷം കുറയ്ക്കുന്നതിന് രൂപകല്പന ചെയ്ത കമ്മ്യൂണിറ്റി പ്രേരിതമായ പരിഹാരമാണ് എലിഫന്റ് ഏർലി വാണിംഗ് സിസ്റ്റം. ഗ്രാമങ്ങളിലോ വനങ്ങൾക്ക് സമീപമുള്ള ഫാമുകളിലോ ഇൻസ്റ്റാൾ ചെയ്യാം. ചിലവ് കുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഹാർഡ്‌വെയർ സിസ്റ്റം ഉപയോഗിച്ചാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. സമീപത്ത് ആനയെ കണ്ടെത്തുമ്പോൾ, സൈറണുകൾ, ലൈറ്റുകൾ, അറിയിപ്പുകൾ എന്നിവ പോലുള്ള അലേർട്ട് സിസ്റ്റം പ്രവർത്തനക്ഷമമാകുന്നു, ഇത് ആളുകളെ സുരക്ഷിതരായിരിക്കാനും വിളകളോ വസ്തുവകകളോ നശിപ്പിക്കുന്നത് തടയാനും സാധിക്കും.

TAGS: LOCAL NEWS, KANNUR, ALERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.