കൊല്ലം: കൊട്ടിയം എം.എം.എൻ.എസ്.എസ് കോളേജിൽ 2026-2027 അദ്ധ്യായന വർഷത്തേക്ക് ജന്തുശാസ്ത്രം, സസ്യശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കായികവിഭാഗം, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലെ അതിഥി അദ്ധ്യാപകരുടെ ഒഴിവുകളിലേക്കുള്ള അഭിമുഖം 12ന് രാവിലെ 9 മുതൽ കോളേജിൽ നടക്കും. കോളേജ് വിദ്യാഭ്യാസ മേധാവി പുറപ്പെടുവിച്ച എസ്.ഒ.പി പ്രകാരം, കോളേജ് വിദ്യാഭ്യാസ മേധാവിയുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ച, യുജിസി നിഷ്കർഷിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അഭിമുഖത്തിന് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നേരത്തേ അപേക്ഷിക്കാത്തവർക്കും അഭിമുഖത്തിന് പങ്കെടുക്കാം. ഫോൺ: 04742530522, 6238106832.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |