SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.53 AM IST

സ്പോർട്സ് ക്വാട്ട സെലെക്ഷൻ ട്രയൽസ് മെയ് 19 മുതൽ

Increase Font Size Decrease Font Size Print Page

കൊല്ലം: പരിപ്പള്ളി യു.കെ.എഫ് കോളേജ് ഒഫ് എൻജി​നീയറിംഗ് ആൻഡ് ടെക്നോളജിയിൽ (ഓട്ടോണമസ്) 2026-27 അദ്ധ്യയന വർഷത്തേക്കുള്ള സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായുള്ള സെലക്ഷൻ ട്രയൽസ് 19 മുതൽ 23 വരെ നടക്കും. പുരുഷ, വനിത വിഭാഗങ്ങളിലായി വിവിധ കായിക ഇനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ഹാൻഡ്‌ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, കബഡി, വടം വലി, ഖോ-ഖോ, നെറ്റ്‌ബോൾ, ചെസ് തുടങ്ങിയ ഇനങ്ങളിലാണ് ട്രയൽസ് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യം, പ്രൊഫഷണൽ സ്പോർട്സ് കിറ്റുകൾ, ആധുനിക പരിശീലന സൗകര്യങ്ങൾ, ആകർഷകമായ സ്കോളർഷിപ്പ് അവസരങ്ങൾ എന്നിവ ലഭി​ക്കും. ബി.ടെക്, എം.ടെക്, ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് സ്പോർട്സ് ക്വോട്ട വഴി അവസരം ഒരുക്കിയിരിക്കുന്നത്.
ഫോൺ​: 79945 67155, 95674 78179

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL