
ഏറ്റുമാനൂർ : ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എന്റെ വീട് എന്റെ ശുചിത്വം പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ഹരിതകർമ്മസേനാംഗം കെ.എൻ ദാക്ഷായണി നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ബി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ സന്ദേശമടങ്ങുന്ന സ്റ്റിക്കറുകൾ എല്ലാ വീടിന് മുന്നിലും ഒട്ടിക്കുന്നതിന്റെ ഉദ്ഘാടനം ഡോ.കെ.പി ശശിധരൻ നിർവഹിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 24 ന് രാവിലെ 10 ന് പടിഞ്ഞാറെനടയിൽ നഗരസഭാ ചെയർമാൻ ടോമി കുരുവിള പുളിമാൻതുണ്ടം നിർവഹിക്കും. വാർഡ് കൗൺസിലർ താരാ സുരേഷ് മുഖ്യാതിഥിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
