സുൽത്താൻബത്തേരി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സുൽത്താൻബത്തേരി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ലോക റെഡ് ക്രോസ് ദിനാചരണവും രക്തദാന ക്യാമ്പും നടത്തി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.സി.സുനിൽ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ, റെഡ് ക്രോസ് താലൂക്ക് സെക്രട്ടറി സി.ഇ. ഫിലിപ്പ്, ജില്ലാ ചെയർമാൻ ബേബി ടി പോത്തൻ, നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഷംഷാദ്, ദിവ കുമാർ, ഡോ. ഷൈനി, ഏലിയാസ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. രക്തദാന ക്യാമ്പിൽ ബത്തേരി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റെഡ് ക്രോസ് അംഗങ്ങളും വിദ്യാർത്ഥികളും യുവജനങ്ങളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |