കോഴിക്കോടും വടകരയിലും കൊയിലാണ്ടിയിലും
കുറ്റ്യാടിയിലും ബാലുശ്ശേരിയിലും പ്രകടനം
കോഴിക്കോട്: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും യു.ഡി.എഫ് പ്രവർത്തകർ പ്രകടനവുമായി തെരുവിലെത്തി. കോഴിക്കോട്, കുറ്റ്യാടി, കൊയിലാണ്ടി നഗരങ്ങളിലാണ് പ്രകടനം നടന്നത്. കിംഗ് 20 മേക്കർ 26 എന്ന ബേനർ ഉയർത്തി കോഴിക്കോട് മുതലക്കുളത്ത് നിന്ന് തുടങ്ങിയ പ്രകടനം നഗരം ചുറ്റി. തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 102 സീറ്റുകിട്ടിയിട്ടുണ്ടെങ്കിൽ അതിന്റെ വിജയ ശിൽപി വി.ഡി.സതീശനാണെന്നും സതീശൻ നയിക്കണമെന്നും ആഹ്വാനം ചെയ്തായിരുന്നു പ്രകടനം. നടപടി പേടിച്ച് ഡി.സി.സി അംഗങ്ങളൊന്നും പ്രകടനത്തിൽ പങ്കെടുത്തില്ലെങ്കിലും മണ്ഡലം-ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ പ്രകടനത്തിനെത്തി. പന്നിയങ്കര, പയ്യാനക്കൽ, പരപ്പിൽ, ചക്കുംകടവ്, കുറ്റിച്ചിറ, കോവൂർ, കിണാശ്ശേരി കമ്മറ്റികളിൽ നിന്നായി നൂറുകണക്കിനാളുകൾ പങ്കെടുത്തു.
കൊയിലാണ്ടിയിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സ്റ്റേഡിയം പരിസരത്ത് സമാപിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് നടേരി ഭാസ്കരൻ, മുൻ കൗൺസിലർ ഷീബ അരീക്കൽ, മണ്ഡലം കോൺഗ്രസ് സെക്രട്ടറിമാരായ പാവുവയൽ മണി, ബജീഷ് തരംഗിണി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി.നാണി, മണ്ഡലം ട്രഷറർ രാജൻ പുളിക്കൂൽ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ നിധിൻ തിരുവങ്ങൂർ, റിയാസ് കണയങ്കോട്, മത്സ്യതൊഴിലാളി ജില്ലാ സെക്രട്ടറി ടി.വി.അനിൽ, ഉമേഷ് വിയൂർ, വിജയൻ തുന്നോത്ത് എന്നിവർ നേതൃത്വം നൽകി. കുറ്റ്യാടി തളീക്കരയിലും തൊട്ടിൽപാലത്തും നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു. തളീക്കരയിൽ കോൺഗ്രസ് നേതാക്കളായ ഒ.പി മഹേഷ്, പി. അംബുജാക്ഷൻ, കെ.പി പത്മനാഭൻ , അസീസ് തളിയിൽ , വിശ്വൻ കാപ്പുങ്കര, യു.വി.രാജൻ, ടി.പി. മൊയ്തു, ബാബു, നാസർ തയ്യുള്ളതിൽ രഘുനാഥ് കൊളപറമ്പത്ത്, ഹരീഷ് വി.പി , സി പി കുമാരൻ എന്നിവർ നേതൃത്വം നൽകി, തൊട്ടിൽ പാലത്ത് വി പി സുരേഷ്, സി പി ജിനചന്ദ്രൻ, പി കെ ബാബു, പി പി ദിനേശൻ, വയലിൽ ജോർജ്, ജാഫർ മൂസ, ബിജു കുറ്റിക്കാട്ടിൽ, ജോയ് എൻ കെ, പി പി രവീന്ദ്രൻ അജേഷ് മാഷ്, ടി പി ബിജു, വി പി ആഷിഫ്, ജിജി പാറശ്ശേരി, കെ ടി രാജൻ , പി കെ പ്രേമൻ, ബാബു ഒടേരിപോയിൽ, ഷിബി തോണിക്കുഴി എന്നിവർ നേതൃത്വം നൽകി.
ബാലുശ്ശേരിയിൽ നടന്ന പ്രകടനത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. പട നയിച്ചവൻ നാട് ഭരിക്കട്ടെ എന്ന ബാനറും പ്ലക്കാർഡുമായാണ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നത്.
വടകരയിൽ നടത്തിയ പ്രകടനത്തിന് പി.എസ് രഞ്ജിത്ത് കുമാർ, എം.പി അബ്ദുൽ കരീം, വി.കെ. അസിസ് , നല്ലാടത്ത് രാഘവൻ, പി.കെ. സി. റഷിദ്, രഞ്ജിത്ത് കണ്ണോത്ത്, കമറുദ്ധീൻ, രഞ്ജിത്ത് പുറങ്കര, പി.സി നജീബ്, എം.ടി സലാം, യൂനുസ് കെ.ടി, വി.കെ അനിൽകുമാർ, നാസർ മീത്തൽ, കെ.പി. നജീബ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |