
വെണ്ണിക്കുളം : പടുതോട് രാജീവ് ഗാന്ധി ഗ്രന്ഥശാലയിലെ ബാലവേദിയുടെ നേതൃത്വത്തിൽ ' വായനകളരി 'ആരംഭിച്ചു. പുറമറ്റം ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ.സനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.എ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. യുവകവിയും സാഹിത്യകാരനുമായ കാശിനാഥൻ മുഖ്യാതിഥിയായിരുന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം നജീബ് റാവുത്തർ, ബാലവേദി മെന്റർ പി.കെ.റോഷ്ന, അനീഷ് പി. എസ്, ബിജു ജേക്കബ് കൈതാരം, ബാലാവേദി പ്രസിഡന്റ് കുമാരി ഫിദ എസ്.സലാം, സെക്രട്ടറി ഫാത്തിമ റഫീസ്, ബിജോ എ.തോമസ്, ഹബീബ് റാവുത്തർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
