
പത്തനംതിട്ട : സാമൂഹിക പ്രത്യാഘാത പഠനത്തിനായി ജില്ലയിൽ ഏജൻസികളുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവർത്തി പരിചയരേഖ, ഫോൺ നമ്പർ, ഇമെയിൽ വിലാസം, വെബ്‌സൈറ്റ് വിലാസം, ടീം അംഗങ്ങളുടെ പേര് വിവരങ്ങൾ എന്നിവ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ 25നകം ഡെപ്യൂട്ടി കളക്ടർ (എൽ.എ), കളക്ടറേറ്റ്, പത്തനംതിട്ട എന്ന മേൽവിലാസത്തിൽ അയയ്ക്കണം. കവറിന് പുറത്ത് ഭൂമി ഏറ്റെടുക്കൽ സാമൂഹിക പ്രത്യാഘാത പഠന ഏജൻസികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.ഫോൺ. 9447505207, ഇ മെയിൽ. dycollectorlapta@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
