SignIn
Kerala Kaumudi Online
Tuesday, 12 May 2026 1.37 AM IST

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക വാർഷിക ആഘോഷം  മേയ്‌ 23ന്

Increase Font Size Decrease Font Size Print Page
sivagiri

വാഷിംഗ്ടൺ: അമേരിക്കയിലെ പ്രമുഖ ആത്മീയ പ്രസ്ഥാനമായ ശിവഗിരി ആശ്രമത്തിന്റെ സമർപ്പണ, പ്രതിഷ്ഠ വാർഷികം മേയ്‌ 23ന് രാവിലെ 9. 30 മുതൽ വൈവിദ്ധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കും.

ഗണപതി ഹോമം , ശാന്തിഹവന യജ്ഞം , മഹാഗുരുപൂജ , ശ്രീശാരദാ പൂജ , കലശാഭിഷേകം ആദ്ധ്യാത്മിക പ്രഭാഷണം , ആശംസ സന്ദേശങ്ങൾ, ഭജൻസ് തുടങ്ങിയവയാണ് മുഖ്യ പരിപാടികൾ . ആശ്രമത്തിന്റെ ആത്മീയാചാര്യനായ സ്വാമി ഗുരുപ്രസാദ് ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും . അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നിരവധി ആശ്രമ ബന്ധുക്കളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുക്കും.

ശ്രീനാരായണ ഗുരുദേവ ദർശനത്തെ പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്താൻ പൂർവ്വസൂരികളായ നടരാജഗുരുവും ഗുരു നിത്യചൈതന്യ യതിയും തുടങ്ങി വച്ച മഹാദൗത്യത്തിന്റെ തുടർച്ച എന്ന നിലയിൽ ആദ്ധ്യാത്മികത , വിദ്യാഭ്യാസം , മത സമന്വയം , ആരോഗ്യ പരിരക്ഷ, പരിസ്ഥിതി അവബോധം , സ്ത്രീ ശാക്തീകരണം , മൂല്യ ബോധനം തുടങ്ങി നാനാ മേഖലകളിലും ഗുണപരമായ ഇടപെടലുകൾ നടത്തിക്കൊണ്ടു അമേരിക്കൻ പൊതുമനസ്സിനെ ഗുരുവിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.

ശ്രീനാരായണ ഗുരുദേവന്റെ ഏക ജാതി , ഏക മതം , ഏക ദൈവം , ഏക ലോകം എന്ന മൂല്യവത്തായ ദർശനത്തിന്റെ ദീപ്ത സന്ദേശം പാശ്ചാത്യ നാട്ടിലേക്ക് പ്രസരിപ്പിക്കുന്നതിന് ഉതകും വിധം വിശാലമായ ലൈബ്രറി , പഠന ഗവേഷണ സൗകര്യങ്ങൾ , നിരന്തരമായ സെമിനാറുകൾ , ക്ലാസ്സുകൾ എന്നിവയ്‌ക്കൊപ്പം ഭാരതീയ സംസ്കൃതിയുടെ പരിചയപ്പെടുത്തൽ , യോഗ മെഡിറ്റേഷൻ പരിശീലനങ്ങൾ എന്നിവയും ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക വിഭാവനം ചെയ്യുന്നു.

ഇക്കഴിഞ്ഞ ജനുവരി 31 ന് ആശ്രമ ബന്ധുക്കളായ രണ്ട് അമേരിക്കക്കാർ മുംബയ് ഗുരുദേവ ഗിരിയിൽ വച്ചു നടന്ന ചടങ്ങിൽ വച്ചു ഗുരുവിന്റെ ശിഷ്യ പരമ്പരയിൽ സന്യാസ ദീക്ഷ സ്വീകരിച്ചുകൊണ്ട് ധർമ്മ പ്രചരണം നടത്തി വരുന്നു.

TAGS: NEWS 360, AMERICA, AMERICA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360