SignIn
Kerala Kaumudi Online
Monday, 11 May 2026 6.20 AM IST

നിയന്ത്രണങ്ങൾ നിർദ്ദേശിച്ച് മോദി; ഇന്ധന ഉപഭോഗം, വിദേശയാത്രകൾ കുറയ്ക്കണം

Increase Font Size Decrease Font Size Print Page
g

കൊവിഡ് കാലം
പോലെ നിയന്ത്രിക്കണം
 ആവശ്യത്തിനുമാത്രം സ്വർണം വാങ്ങുക

ഹൈദരാബാദ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സാമ്പത്തിക നിയന്ത്രണം നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് കാലത്തെപോലെ ജനം സ്വയം നിയന്ത്രിക്കണമെന്നും ആഗോള തടസങ്ങളും വെല്ലുവിളികളും നേരിടാൻ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റം നേരിടാൻ പുതിയ സാമ്പത്തിക നയങ്ങളും നിർദ്ദേശിച്ചു. ഹൈദരാബാദിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.


അതിർത്തിയിൽ ജീവൻ ബലികഴിക്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതും രാജ്യസ്‌നേഹമാണ്. രാജ്യത്തെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനായി വിദേശയാത്രകളും വിദേശത്തുനടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണമെന്നും അടുത്ത വർഷം അത്യാവശ്യമില്ലാതെ സ്വർണം വാങ്ങരുതെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഇന്ധന ഉപഭോഗം കുറയ്ക്കാൻ മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണം. കാർ പൂളിംഗ് പ്രോത്സാഹിപ്പിക്കണം. ചരക്കുനീക്കത്തിന് റെയിൽവേയ്ക്ക് മുൻഗണന നൽകണം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കണം. വർക്ക് ഫ്രം ഹോം, വീഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം.

ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഗുണമാണ്. ദൈനംദിന ആവശ്യങ്ങൾക്കായി തദ്ദേശീയമായി നിർമ്മിച്ച ഉത്പന്നങ്ങൾക്ക് മുൻഗണന നൽകണം. ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കണം. കർഷകർ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കണം. ഡീസൽ പമ്പുകൾക്ക് പകരം സൗരോർജ്ജത്തിലേക്ക് മാറണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360