SignIn
Kerala Kaumudi Online
Saturday, 09 May 2026 5.38 AM IST

സി.പി.ആർ പരിശീലനവും സംവാദവും സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
f

കൊച്ചി: അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം ജനറൽ ആശുപത്രിയിൽ പൊതുജനങ്ങൾക്കായി സി.പി.ആർ, പ്രഥമശുശ്രൂഷാ ക്ലാസുകൾ സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സതീഷ് ഉദ്ഘാടനം ചെയ്തു. യു.ജോസ്, എ.സി. ശ്രീനി, ബേസിൽ കെ.എൽദോ എന്നിവർ ക്ലാസെടുത്തു. രോഗികളും കൂട്ടിരിപ്പുകാരുമടക്കം നൂറ്റമ്പതോളം പേർ പങ്കെടുത്തു. 'ആശുപത്രി അക്രമങ്ങൾ നമ്മുടെ സൃഷ്ടിയോ?' എന്ന വിഷയത്തിൽ സംവാദവും നടന്നു. ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സെൻസി ഉദ്ഘാടനം ചെയ്തു. ഡോ. സിസി തങ്കച്ചൻ, എം.എം. ഹനീഷ് എന്നിവർ മോഡറേറ്റർമാരായി. പെരുമ്പാവൂർ താലൂക്ക് ആശുപത്രി നഴ്‌സിംഗ് ഓഫീസർ ജിതയ്ക്കുള്ള സഹായധനം ജില്ലാ നഴ്‌സിംഗ് ഓഫീസർ പി.പി. പ്രീതി കൈമാറി.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.