SignIn
Kerala Kaumudi Online
Saturday, 09 May 2026 7.01 AM IST

വിശ്വാസ സാഗരമായി ചെമ്പെടുപ്പ് റാസ

Increase Font Size Decrease Font Size Print Page
chrm

ചന്ദനപ്പള്ളി : ചരിത്രപ്രസിദ്ധമായ ചെമ്പെടുപ്പ് റാസയോടെ ചന്ദനപ്പള്ളി വലിയ പെരുന്നാളിന് കൊടിയിറങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആരംഭിച്ച റാസയ്ക്ക് ചന്ദനപ്പള്ളി ജംഗ്ഷനിൽ ആയിരങ്ങൾ സ്വീകരണം നൽകി. അഞ്ചിനായിരുന്നു ചെമ്പെടുപ്പ്. ഇന്നലെ രാവിലെ ആറിന് ചെമ്പിൽ അരിയിട്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. അങ്ങാടിക്കൽ മേക്കാട്ട് കുടുംബത്തിൽ നിന്ന് ആദ്യം അരി സമർപ്പിച്ചു. ആശീർവാദ ചടങ്ങുകൾക്ക് ശേഷം നേർച്ച വിളമ്പ് നടത്തി.

ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന നടത്തി. 11ന് തീർത്ഥാടക സംഗമവും ഓർഡർ ഓഫ് സെന്റ് ജോർജ് സമർപ്പണവും നടന്നു. ഡോ.ഏബ്രഹാം മാർ സെറാഫിം അദ്ധ്യക്ഷനായിരുന്നു. സഹായ പദ്ധതികളുടെ ഉദ്ഘാടനവും ഭവന സമർപ്പണവും ഡോ.ഗീവർഗീസ് മാർ ബർന്നബാസ് നിർവഹിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.