കൊല്ലം:കൺസ്യൂമർഫെഡ് സ്റ്റുഡന്റസ് മാർക്കറ്റ് 2026 ജില്ലാ വിപണി കൊല്ലം ജവഹർ ബാലഭവനിൽ ചെയർമാൻ എസ്. നാസർ ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് ഡയറക്ടർ ജി. ത്യാഗരാജൻ അദ്ധ്യക്ഷനായി. പഠനോപകരണങ്ങൾ പൊതു വിപണിയിയിലേതിനെക്കാൾ 30 ശതമാനം വരെ വിലക്കുറവിൽ ഇവിടെ നിന്നു ലഭിക്കും. ത്രിവേണി നോട്ട് ബുക്കുകൾ, കുടകൾ, ബാഗുകൾ, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിലുകൾ, വിവിധ കമ്പനികളുടെ ഉത്പന്നങ്ങൾ ലഭ്യമാണ്. ജൂൺ 15 വരെ വിപണി പ്രവർത്തിക്കും. ജില്ലയിലെ 26 ത്രിവേണി സ്റ്റോറുകളിലും, 25 സഹകരണ സംഘങ്ങളിലും സ്കൂൾ മാർക്കറ്റും സംഘടിപ്പിച്ചുണ്ട്. റീജിയണൽ മാനേജർ ഐ. ലൈലമോൾ, അസിസ്റ്റന്റ് റീജിയണൽ മാനേജർ ബിജുകുമാർ, ബാലഭവൻ ഡയറക്ടർ പി.ഡി. ജോസ്, ബിസിനസ് മാനേജർ ആർ. ശ്യാം, ജയദാസ് ബാലകൃഷ്ണൻ, സനൽ കുമാർ, നിസാർ, പ്രതാപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |