SignIn
Kerala Kaumudi Online
Monday, 11 May 2026 6.20 AM IST

പി.ആർ.ഫ്രാൻസിസ് അനുസ്മരണം

Increase Font Size Decrease Font Size Print Page

ഒല്ലൂർ: ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന, ജനങ്ങൾ അംഗീകരിക്കുന്നവരാണ് നേതൃനിരയിൽ വരേണ്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി ഒല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി.ആർ.ഫ്രാൻസിസ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തകരെ അംഗീകരിക്കുന്ന നിലപാടുകളാകണം പാർട്ടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പനംകുറ്റിച്ചിറ സ്‌കൂളിൽ നടന്ന അനുസ്മരന്ന പരിപാടിയിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് റിന്റോ, മോളി ഫ്രാൻസിസ്, അഡ്വ.പയസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL