SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.52 AM IST

വേലാശ്വരം ഫൈൻ ആർട്സ് സൊസൈറ്റി ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
fine-arts
വേലാശ്വരം ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഉദ്ഘാടനം ഫോക്‌ലോർ അക്കാഡമി വൈസ് ചെയർമാൻ കെ.വി കുഞ്ഞിരാമൻ നിർവഹിക്കുന്നു

കാഞ്ഞങ്ങാട്: വേലാശ്വരം ഫൈൻ ആർട്സ് സൊസൈറ്റിയുടെ ഉദ്ഘാടനം ഫോക്‌ലോർ അക്കാഡമി വൈസ് ചെയർമാൻ കെ.വി കുഞ്ഞിരാമൻ നിർവഹിച്ചു. ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് കെ.വി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം നാടക നടി അമ്മിണി ചന്ദ്രാലയം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത, എ. തമ്പാൻ, ദീപാ പ്രവീൺ, എ. കൃഷ്ണൻ, വി.കെ നളിനി, പ്രധാനാദ്ധ്യാപകൻ വിഷ്ണു നമ്പൂതിരി, പി. കൃഷ്ണൻ കോടാട്ട്, കെ.വി കൃഷ്ണൻ രാവണേശ്വരം സംസാരിച്ചു. എ. പ്രകാശൻ സ്വാഗതവും എം.വി രവീന്ദ്രൻ നന്ദിയും പറഞ്ഞു. മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്ര മാതൃ സമിതിയുടെ മെഗാ തിരുവാതിരയും അരങ്ങേറി.

TAGS: LOCAL NEWS, KASARGOD, FINE ARTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL