SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.52 AM IST

മഴക്കാല പൂർവ ശുചീകരണം

Increase Font Size Decrease Font Size Print Page
suchee
മഴക്കാലപൂർവ്വ ശുചീകരണം നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: നഗരസഭയിലെ തീർത്ഥങ്കര 28-ാം വാർഡിൽ രണ്ടാഴ്ച നീളുന്ന മഴക്കാലപൂർവ്വ ശുചീകരണം തുടങ്ങി. വാർഡ് കൗൺസിലർ പി.വി മണിയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. പ്രമോദ് ക്ലാസെടുത്തു. മുൻ കൗൺസിലർ എം.എം നാരായണൻ, വെങ്ങാട്ട് ശശി എന്നിവർ നേതൃത്വം നൽകി. വാർഡ് ശുചിത്വ സമിതി ക്ലബ്ബുകൾ, യുവജന സംഘടനകൾ, പുരുഷസംഘം, കുടുംബശ്രീ, ഹരിതകർമ്മസേന, സന്നദ്ധ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കാളികളായി. പ്രീതി സുധാകരൻ സ്വാഗതവും ലക്ഷ്മി നന്ദിയും പറഞ്ഞു. വാർഡിലെ വ്യാപാര സ്ഥാപനങ്ങളും പരിസരവും 18നു ശുചീകരിക്കുകവാൻ ഉടമകൾക്ക് നിർദ്ദേശം നൽകി. 20 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ കോളേജുകളും സ്കൂളുകളും പി.ടി.എയുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ശുചീകരിക്കും.

TAGS: LOCAL NEWS, KASARGOD, SUCHEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL