
ബാലരാമപുരം: പരുത്തിമഠം റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീല കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.ജില്ലാപഞ്ചായത്തംഗം അഞ്ജിത വിനോദ് കോട്ടുകാൽ,വാർഡ് മെമ്പർമാരായ നവാസ്,പ്രസന്നകുമാരി,അസോസിയേഷൻ വൈസ് പ്രസിഡന്റ് സജ്ജാദ് സഹീർ,സജികുമാർ, രാജപ്പൻ,ജോയിന്റ് സെക്രട്ടറിമാരായ അരുൺ രാജ്,ഷാജികുമാർ,നസീർ,സന്തോഷ് കുമാർ,ശ്രീകുമാർ,ബിക്കു ജേക്കബ് എന്നിവർ സംസാരിച്ചു.സെക്രട്ടറി രഘുവരൻ സ്വാഗതവും പ്രസന്നകുമാരി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
