SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.50 AM IST

ഓമല്ലൂരിൽ തെരുവുനായ ആക്രമണം, മൂന്നു വയസുകാരിയെ കടിച്ചുകുടഞ്ഞു

Increase Font Size Decrease Font Size Print Page
dog-attack

വൃദ്ധയ്ക്കും വൈദികനും ഉൾപ്പടെ നാലുപേർക്ക് കടിയേറ്റു
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ട : ഒരു പകലുമുഴുവൻ ഓമല്ലൂരിൽ ഭീതിപടർത്തി പാഞ്ഞുനടന്ന തെരുവുനായയുടെ ആക്രമണത്തി​ൽ മൂന്നുവയസുള്ള പെൺ​കുഞ്ഞി​ന് ഉൾപ്പടെ നാല് പേർക്ക് പരി​ക്കേറ്റു.

ഓമല്ലൂർ പൈവള്ളി ചരുവിൽ പ്രതി​ഭയുടെ മകൾ സുകന്യയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അടുക്കള വാതി​ലി​ലൂടെ അകത്തുകയറി​യ നായ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞി​നെ കടി​ച്ചു കുടയുകയായി​രുന്നു. കണ്ണിലും കവിളിലും ചെവിയുടെ പിന്നിലും നെഞ്ചി​ലും ആഴത്തി​ൽ മുറി​വേറ്റു. നായയുടെ ആക്രമണമുണ്ടായപ്പോൾ മാതാവ് പ്രതി​ഭ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും നായ ഓടിരക്ഷപെട്ടു. കുഞ്ഞി​നെ ആദ്യം പത്തനംതിട്ട ഗവ.ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയത്തെ കുട്ടികളുടെ ആശുപത്രി​യി​ലേക്കും ഇവി​ടെ നി​ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി​. വി​ദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയ ശേഷം നിരീക്ഷണത്തിലാക്കി. ഇന്നലെ രാവിലെ 10.45നാണ് സുകന്യയ്ക്കുനേരെ നായയുടെ ആക്രമണം ഉണ്ടായത്. ഇതിനുമുൻപ് ഓമല്ലൂർ പുത്തൻപീടിക സെന്റ് തോമസ് മാർത്തോമ്മ പള്ളി വികാരി കിടങ്ങന്നൂർ സ്വദേശി ഫാ. നിജോ ജോസി​ന് (33) കടി​യേറ്റു. രാവിലെ നടക്കാനിറങ്ങിയപ്പോഴായിരുന്നു നായ ആക്രമിച്ചത്. ഉച്ചയോടെ പൈവള്ളി കൊട്ടാരത്തിൽ വടക്കേതിൽ രാജൻ (61) നെയും നായ ആക്രമിച്ചു. ഇയാളുടെ കൈയ്ക്കാണ് കടിയേറ്റത്. വൈകിട്ട് 5.45ന് വീടിന്റെ വരാന്തയിൽ നിന്ന പുത്തൻപീടിക വലി​യവീട്ടിൽ തെക്കേതിൽ വിമല (73) യ്ക്കും തെരുവുനായയുടെ കടിയേറ്റു. തുടർന്ന് നാട്ടുകാരുടെ തെരച്ചിലിനിടെ നായയെ ചത്തനിലയിൽ കണ്ടെത്തി.

തെരുവുനായയുടെ ആക്രമണത്തെ തുടർന്ന് ഇന്നലെ രാവി​ലെ മുതൽ ഓമല്ലൂരിൽ ജനം ഭീതിയിലായി. വീടിന് പുറത്തിറങ്ങാൻ പലരും ഭയപ്പെട്ടു. നായയെ തല്ലി​ക്കൊല്ലാനും നാട്ടുകാർ രംഗത്തി​റങ്ങി​.

ചത്തനിലയിൽ കണ്ടെത്തിയ നായയുടെ സ്രവങ്ങൾ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും.

ആതിര വി.നായർ,

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL