SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.50 AM IST

ഇറക്കുമതി നിയന്ത്രണങ്ങൾക്ക് സാദ്ധ്യതയേറി

Increase Font Size Decrease Font Size Print Page
import

വിദേശ നാണയ ശേഖരം ഉയർത്താൻ ലക്ഷ്യം

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ ശേഖരം കുത്തനെ ഇടിയുന്ന സാഹചര്യത്തിൽ ഇറക്കുമതി നിയന്ത്രണങ്ങൾക്ക് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. സ്വർണം, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി നിയന്ത്രിക്കാനും പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനയുമാണ് സജീവമായി ആലോചിക്കുന്നത്. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ മറികടക്കാൻ സ്വീകരിക്കേണ്ട നടപടികൾ ആലോചിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ധനമന്ത്രാലയത്തിലെയും റിസർവ് ബാങ്കിലെയും ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ചകൾ ആരംഭിച്ചു. പ്രവാസി നിക്ഷേപകർക്ക് വിപുലമായ ഇളവുകളും അധിക വരുമാനവും നൽകുന്ന ഡോളർ അധിഷ്‌ഠിത നിക്ഷേപ പദ്ധതികൾ റിസർവ് ബാങ്ക് ആവിഷ്‌കരിക്കും.

പ്രതിസന്ധി നേരിടാൻ ഏഴിന പദ്ധതി

പശ്ചിമേഷ്യൻ യുദ്ധക്കെടുതികൾ നേരിടാൻ ഏഴിന കരുതൽ നടപടികൾക്ക് കേന്ദ്ര സർക്കാർ രൂപം നൽകും. ആഭ്യന്തര ഉപഭാേഗവും നിക്ഷേപവും വർദ്ധിപ്പിച്ച് സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാനാണ് ശ്രമം. ഇറാൻ യുദ്ധം അവസരമായി ഉപയോഗപ്പെടുത്തി ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ആഗോള മത്സരക്ഷമത കൈവരിക്കാനും വിപണി വികസിപ്പിക്കാനും കഴിയുന്ന വിധത്തിൽ പുതിയ നയ രേഖ തയ്യാറാക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞു.

പ്രതീക്ഷിക്കുന്ന നടപടികൾ

1. സ്വർണ, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾക്ക് ഇറക്കുമതി നിയന്ത്രണം

2. ഇന്ധന ഉപഭോഗം കുറയ്ക്കാൻ പെട്രോൾ, ഡീസൽ വിലവർദ്ധന

3. വിദേശ നിക്ഷേപകരെ ആകർഷിക്കാൻ അധിക ആനുകൂല്യങ്ങൾ

4. ഇന്ത്യയിലേക്ക് ഡോളറിൽ നിക്ഷേപിക്കുന്നവർക്ക് ഉയർന്ന പലിശ

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360