കുന്ദമംഗലം: ഉന്നതവിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും തമ്മിലുള്ള അകലം കുറയ്ക്കാൻ എൻ.ഐ.ടി കാലിക്കറ്റും നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. പുതിയ കാലത്തെ വ്യവസായ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥരെയും പ്രാപ്തരാക്കുന്നതിനായി ഓൺലൈൻ കോഴ്‌സുകൾ, സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമുകൾ എന്നിവ സംയുക്തമായി നടപ്പിലാക്കും. ഈ സഹകരണത്തിന്റെ ഭാഗമായി എൻ.ഐ.ടി കാലിക്കറ്റ് ഓൺലൈൻ എക്‌സിക്യൂട്ടീവ് എം.ടെക് , എം.ബി.എ പ്രോഗ്രാമുകൾ ആരംഭിക്കും. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന പ്രൊഫഷണലുകൾക്ക് അവരുടെ കരിയർ തടസ്സപ്പെടാതെ തന്നെ ഉന്നതവിദ്യാഭ്യാസം നേടാനും സാങ്കേതിക വിജ്ഞാനം വർദ്ധിപ്പിക്കാനും ഈ പദ്ധതി സഹായിക്കും. 'ഡിജിറ്റൽ ഇന്ത്യ', 'സ്കിൽ ഇന്ത്യ' ദൗത്യങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
