
ആലപ്പുഴ: മലപ്പുറത്ത് ചെസ് അസോസിയേഷൻ കേരള സംഘടിപ്പിച്ച അണ്ടർ-17 സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയുടെ എസ്. പ്രാർത്ഥന സംസ്ഥാന ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. ഈ നേട്ടത്തോടെ ജമ്മു ആൻഡ് കാശ്മീരിൽ നടക്കുന്ന ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയും പ്രാർത്ഥന നേടി. പറവൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയായ പ്രാർത്ഥന
ഇൻഡസിൻഡ് നിപ്പോൺ ഇൻഷ്വറൻസിൽ മാനേജർ ഷിനോജിന്റെയും, ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റായ പ്രിയങ്കയുടെയും മകളാണ്. സഹോദരി: നക്ഷത്ര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
