SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.54 AM IST

രണ്ട് മാസം മുമ്പ് കാണാതായ മകനെ തിരക്കി തമിഴ്നാട് സ്വദേശികൾ ആലപ്പുഴയിൽ

Increase Font Size Decrease Font Size Print Page
vimal

ആലപ്പുഴ: 56 ദിവസം മുമ്പ് കാണാതായ മകനെ അന്വേഷിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ ആലപ്പുഴയിലെത്തി. മകൻ വിമലിന്റെ മൊബൈൽ ഫോൺ ചെന്നൈ - ആലപ്പുഴ എക്സ്പ്രസിൽ നിന്ന് ആലപ്പുഴ റെയിൽവേസ്റ്റേഷനിൽ ശുചീകരണ തൊഴിലാളികൾക്ക് ലഭിച്ചെന്ന വിവരത്തെത്തുടർന്നാണ് പൊള്ളാച്ചി സ്വദേശികളായ ഗോവിന്ദരാജും ഭുവനേശ്വരിയും ഇവിടെയെത്തിയത്.

കഴിഞ്ഞ മാർച്ച് 16 മുതലാണ് ചെന്നൈ വെസ്റ്റ് താമ്പരം സായ് റാം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ രണ്ടാംവർഷ ബിടെക് വിദ്യാ‌ർത്ഥിയായ വിമലിനെ കാണാതായത്. ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരാൻ ചെന്നൈ- ആലപ്പുഴ എക്സ്പ്രസിൽ കയറിയ വിമൽ കോയമ്പത്തൂരിൽ ഇറങ്ങുമെന്നാണ് വീട്ടിൽ അറിയിച്ചിരുന്നത്. 16ന് രാത്രി 11.35വരെ അമ്മ ഭുവനേശ്വരിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഫോൺ സ്വിച്ച്ഡ് ഓഫായി. ഇതിനുശേഷമാണ് ആലപ്പുഴയിലെത്തിയ ട്രെയിനിൽ നിന്ന് ഫോൺ ശുചീകരണ തൊഴിലാളികൾക്ക് ലഭിച്ചത്. ഇവർ ആർ.പി.എഫിന് കൈമാറി. ഉദ്യോഗസ്ഥർ ഫോൺ സ്വിച്ച് ഓൺ ആക്കിയപ്പോൾ വീട്ടുകാരുടെ വിളി അതിലക്കെത്തിയിരുന്നു.

കുടുംബം ചൈന്നെയിൽ ആർ.പി.എഫിൽ പരാതി നൽകിയിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിൽ നിന്ന്സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും എവിടെയും വിമൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളില്ല. കേ

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL