
സീനിയോറിറ്റിയിൽ പഴകുളം മധു
പത്തനംതിട്ട : ആര് മുഖ്യമന്ത്രി ആയാലും ജില്ലയ്ക്ക് ഒരു മന്ത്രിയെങ്കിലും കാണും എന്ന കാര്യത്തിൽ കോൺഗ്രസിൽ പക്ഷങ്ങളില്ല. ചർച്ച മുറുകുകയാണ്. പാർട്ടിയിലെ സീനിയോറിറ്റി പരിഗണിച്ചാൽ റാന്നിയുടെ നിയുക്ത എം.എൽ.എ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവിനാണ് സാദ്ധ്യത. ശബരിമല ഉൾപ്പെടുന്ന മണ്ഡലത്തിലെ പ്രതിനിധിയാണ് പഴകുളം മധു. ശബരിമല സ്വർണക്കൊള്ളയും യുവതീ പ്രവേശന നടപടികളും തിരഞ്ഞെടുപ്പ് വിഷയങ്ങളായപ്പോൾ കോൺഗ്രസിനു അനുകൂലമായിരുന്നു ജനവിധി. റാന്നി മണ്ഡലത്തിൽ കാൽ നൂറ്റാണ്ടിലേറെയായുള്ള എൽ.ഡി.എഫ് ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് പഴകുളം മധു നിയമസഭയിലെത്തുന്നത്. കോൺഗ്രസിനെ സംബന്ധിച്ച് ശബരിമല രാഷ്ട്രീയ വിഷയമായി തുടരുന്ന സാഹചര്യത്തിൽ അയ്യപ്പന്റെ മണ്ണിൽ നിന്നുള്ള പ്രതിനിധിയെ മന്ത്രി ചർച്ചയിൽ കോൺഗ്രസ് നേതൃത്വത്തിന് തള്ളാനാവില്ല.
2011-16 കാലത്തെ യു.ഡി.എഫ് മന്ത്രിസഭയിൽ ജില്ലയിൽ നിന്ന് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. കോന്നിയുടെ പ്രതിനിധിയായിരുന്ന അടൂർ പ്രകാശും അടൂരിൽ നിന്നുള്ള തിരുവഞ്ചൂർ രാധാകൃഷ്ണനുമായിരുന്നു മന്ത്രിമാർ. തുടർന്ന് പത്ത് വർഷം തുടർച്ചയായി ഭരിച്ച പിണറായി മന്ത്രിസഭയിൽ ആദ്യ അഞ്ച് വർഷം ജില്ലയ്ക്ക് മന്ത്രിയുണ്ടായിരുന്നില്ല. രണ്ടാം പിണറായി സർക്കാരിൽ വീണാജോർജായിരുന്നു മന്ത്രി.
ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നാലും യു.ഡി.എഫ് തിരിച്ചുപിടിച്ച പശ്ചാത്തലത്തിൽ, ജില്ലയ്ക്ക് മന്ത്രിയെ കിട്ടിയില്ലെങ്കിൽ പ്രതിഷേധമുയരും.
കോൺഗ്രസിനെ സംബന്ധിച്ച് ശബരിമല രാഷ്ട്രീയ വിഷയമായി തുടരുന്ന സാഹചര്യത്തിൽ അയ്യപ്പന്റെ മണ്ണിൽ നിന്നുള്ള പ്രതിനിധിയെ മന്ത്രി ചർച്ചയിൽ കോൺഗ്രസ് നേതൃത്വത്തിന് തള്ളാനാവില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |