SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.54 AM IST

പെൺകുട്ടികൾക്ക് കാൻസർ പ്രതിരോധ വാക്സിൻ 31വരെ

Increase Font Size Decrease Font Size Print Page

ആലപ്പുഴ: ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കുന്നതിന് 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് ആരോഗ്യകേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്.പി.വി വാക്സിൻ ഈ മാസം 31 വരെ ലഭ്യമാകും. പൊതു വിപണിയിൽ 4000 രൂപവരെ വിലവരുന്ന വാക്സിനാണ് സൗജന്യമായി ലഭ്യമാക്കുന്നത്. വിദേശരാജ്യങ്ങളിലും ഇന്ത്യയിൽ സ്വകാര്യ മേഖലയിലും സുരക്ഷിതമായി നൽകിവരുന്ന വാക്സിൻ ഫെബ്രുവരി 28 മുതൽ സർക്കാർ ആശുപത്രികളിലൂടെ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.ജില്ലയിൽ ഇതുവരെ 6363 പെൺകുട്ടികൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ 76417 പെൺകുട്ടികൾക്കും വാക്സിൻ ലഭ്യമാക്കി.

ഇന്ത്യയിൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനത്താണ് ഗർഭാശയഗള കാൻസർ. ഗർഭാശയഗള കാൻസർ കൂടാതെ ഹ്യൂമൻ പാപ്പിലോമ വൈറസ് വകഭേദങ്ങൾ ഉണ്ടാക്കുന്ന തൊണ്ടയിലെ ചിലതരം കാൻസറുകൾ, മലദ്വാര കാൻസർ തുടങ്ങിയവയെയും പ്രതിരോധിക്കാൻ ഈ വാക്സിന് കഴിയും. ഒറ്റ കുത്തിവയ്പ്പിലൂടെ പെൺകുട്ടികളെ സുരക്ഷിതരാക്കാനുള്ള അവസരമാണിത്.

വാക്സിൻ 14 വയസ്സ് പൂർത്തിയായവർക്ക്

 14 വയസ്സ് പൂർത്തിയായവർക്കും 15 വയസ്സും മൂന്നുമാസവുമായ കുട്ടികൾക്കും വാക്സിൻ എടുക്കാം

 വാക്സിൻ ലഭ്യമാകുന്ന തീയതിയും സമയവും അടുത്തുള്ള ആരോഗ്യപ്രവർത്തകരിൽ നിന്നറിയാം

 ആധാർ കാർഡ് പോലെയുള്ള ആധികാരിക രേഖകൾ വയസ്സ് തെളിയിക്കുന്നതിന് ഉപയോഗിക്കാം

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL