SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.52 AM IST

ആശ്രാമം മൈതാനത്ത് മാമ്പഴമേള - 2026

Increase Font Size Decrease Font Size Print Page

കൊല്ലം: ആശ്രാമം മൈതാനത്ത് മാമ്പഴങ്ങളുടെ വൈവിദ്ധ്യം നി​റഞ്ഞു നി​ൽക്കുന്ന മാമ്പഴമേളയി​ൽ തി​രക്കേറുന്നു. 17ന് സമാപി​ക്കും.

എസ്.വി.എ ഇവന്റ്‌സിന്റെ നേതൃത്വത്തിലാണ് മേള നടക്കുന്നത്. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഇനം മാമ്പഴങ്ങളുടെ പ്രദർശനവും വില്പനയും ഒരുക്കിയിട്ടുണ്ട്. പാലക്കാട് മുതലമടയിൽ നിന്നുള്ള പ്രശസ്തമായ മാമ്പഴ ഇനങ്ങൾ മേളയിലെ പ്രധാന ആകർഷണമാണ്.

വിവിധയിനം മാമ്പഴങ്ങൾ രുചിച്ചു നോക്കാനും വാങ്ങാനും സന്ദർശകർക്ക് അവസരമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന ഓപ്പൺ ബേർഡ്‌സ് ഷോയും ശ്രദ്ധേയമാണ്. കുടുംബസമേതം എത്തുന്നവർക്ക് വിനോദവും രുചിയും ആസ്വദിക്കാവുന്ന വി​ധത്തി​ലാണ് ക്രമീകരണങ്ങൾ.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL