SignIn
Kerala Kaumudi Online
Saturday, 09 May 2026 2.52 AM IST

മുൻ ഡി.ജി.പി പി.ജെ അലക്‌സാണ്ടർ അന്തരിച്ചു

Increase Font Size Decrease Font Size Print Page
pj-alexander-obit

തിരുവനന്തപുരം: മുൻ ഡി.ജി.പിയും ഐ.എം.ജി മുൻ ഡയറക്ടറുമായ ഡോ. പി.ജെ.അലക്‌സാണ്ടർ (89) അന്തരിച്ചു.വാർദ്ധക്യ സഹജമായ അസുഖത്തെതുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ആയൂർ കമ്പംകോട് പണ്ടകശാലയിൽ കുടുംബാംഗമാണ്.കവടിയാർ ബെൽഹെവൻ ഗാർഡൻസ്-35 'പണ്ടകശാലയിൽ കൃപ'യിലായിരുന്നു താമസം.

തിങ്കളാഴ്ച വൈകിട്ട് 5 മുതൽ ഭൗതികദേഹം കവടിയാറിലെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. ചൊവ്വാഴ്ച രാവിലെ 10ന് വസതിയിലെയും തുടർന്ന് 2.30ന് ആയൂർ കമ്പംകോട് ഓൾ സെയിന്റ്സ് മാർത്തോമ പള്ളിയിലെയും ശുശ്രൂഷകൾക്കു ശേഷം സംസ്‌കാരം.


കേരള സർവകലാശാലയിൽ അദ്ധ്യാപകനായിരിക്കെയാണ് ഐ.പി.എസ് നേടിയത്. 1961 ബാച്ച് ഉദ്യോഗസ്ഥനാണ്.ആദ്യനിയമനം കോഴിക്കോട് എ.എസ്.പി ആയിട്ടായിരുന്നു.പാലക്കാട്,കോഴിക്കോട്,ആലപ്പുഴ എന്നിവിടങ്ങളിൽ എസ്.പിയായിരുന്നു.75ൽ ഡി.ഐ.ജി.യും 1983ൽ ഡി.ഐ.ജിയുമായി. റവന്യൂ ബോർഡ് ജോയിന്റ് കമ്മീഷണർ,സെക്യൂരിറ്റി ഇൻറലിജൻസ് ഡി.ഐ.ജി, ട്രാവൻകൂർ ടൈറ്റാനിയം,ട്രാവൻകൂർ സിമൻറ്‌സ്, കെ.എസ്.ആർ.ടിസി എം.ഡി തുടങ്ങിയ പദവികളും വഹിച്ചു.ഐ.എം.ജി ഡയറക്ടറായി ശ്രദ്ധേയപ്രവർത്തനമാണ് നടത്തിയത്.1994ൽ വിരമിക്കുമ്പോൾ കെ.എസ്.ഐ.ഡി.സി സി.എം.ഡിയായിരുന്നു.

'പൊലീസ് അഡ്മിനിസ്‌ട്രേഷൻ ഇൻ കേരള എ ഡവല്‌മെൻറൽ അപ്രോച്ച്' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. 'ജവഹർലാൽ നെഹ്‌റു ആൻഡ് ദ ഇന്ത്യൻ പൊളിറ്റി ഇൻ പെർസ്‌പെക്ടീവ്', 'പൊലീസിംഗ് ഇന്ത്യ ഇൻ ദ ന്യൂ മില്ലെനിയം' എന്നിവടയക്കമുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കൺസൾട്ടന്റ്,മാർത്തോമ ചർച്ച് എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി,മാർത്തോമസഭ എപ്പിസ്‌കോപ്പൽ സെലക്ഷൻ ബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഓമന ജേക്കബ് അലക്സാണ്ടർ. മക്കൾ: പരേതനായ അലക്സാണ്ടർ പി. ജേക്കബ്, പ്രീതി ജേക്കബ്, ഡോ.നിതു ജേക്കബ് (യു.എസ്).

കാ​ക്കി​യ​ണി​ഞ്ഞി​ട്ടും​ ​അ​ക്കാ​ഡ​മി​ക് ​രം​ഗം​ ​ഇ​ഷ്ട​പ്പെ​ട്ട​ ​ഡി.​ജി.​പി

എ​സ്.​ഷാ​ജി​ലാൽ

തി​രു​വ​ന​ന്ത​പു​രം​:1957​ൽ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ് ​വി​ഭാ​ഗം​ ​ആ​രം​ഭി​ച്ച​പ്പോ​ൾ​ ​ആ​ദ്യ​ ​ബാ​ച്ചി​ലെ​ ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു​ ​പി.​ജെ​ ​അ​ല​ക്‌​സാ​ണ്ട​ർ.​ ​ഒ​ന്നാം​ ​റാ​ങ്കോ​ടെ​ ​വി​ജ​യം​ ​നേ​ടി​ ​അ​വി​ടെ​ ​അ​ദ്ധ്യ​പ​ക​നു​മാ​യി.​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ഐ.​പി.​എ​സ് ​നേ​ടി​യ​താ​ണ് ​ജീ​വി​ത​ത്തി​ൽ​ ​വ​ഴി​ത്തി​രി​വാ​യ​ത്.​ ​അ​ക്കാ​ഡ​മി​ക് ​രം​ഗ​ത്ത് ​ഏ​റെ​ ​ശോ​ഭി​ക്കേ​ണ്ട​യാ​ൾ​ ​പൊ​ലീ​സ് ​വ​കു​പ്പി​ൽ​ ​ക​ട​ന്നു​പോ​യ​ത് ​ക​ല്ലും​മു​ള്ളും​നി​റ​ഞ്ഞ​ ​പാ​ത​യി​ലൂ​ടെ.​വി​വാ​ദ​ങ്ങ​ളും​ ​ആ​രോ​പ​ണ​ങ്ങ​ളു​മൊ​ക്കെ​ ​പ​ല​വ​ട്ടം​ ​ഉ​യ​ർ​ന്നു​വെ​ങ്കി​ലും​ ​ത​ന്റെ​ ​ഭാ​ഗ​ത്ത് ​ന്യാ​യ​മേ​യു​ള്ളൂ​ ​എ​ന്ന​ ​നി​ല​പാ​ടാ​യി​രു​ന്നു​ ​അ​ല​ക്‌​സാ​ണ്ട​റി​നെ​ന്നും.

കെ.​ക​രു​ണാ​ക​ര​ൻ​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​ര​ക്കെ​ ​പ്ര​ധാ​ന​ ​ചു​മ​ത​ല​ക​ൾ​ ​നി​ർ​വ്വ​ഹി​ച്ചു.​സ​ർ​വീ​സി​ലി​രി​ക്കെ​ ​ഉ​യ​ർ​ന്ന​ ​അ​ന​ധി​കൃ​ത​ ​സ്വ​ത്തു​സ​മ്പാ​ദ​ന​ക്കേ​സി​ൽ​ ​കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട​ത് 30​ ​വ​ർ​ഷ​ത്തി​ലേ​റെ​ ​നീ​ണ്ട​ ​നി​യ​മ​പോ​രാ​ട്ട​ത്തി​ന് ​ഒ​ടു​വി​ലാ​യി​രു​ന്നു.​ 1994​ൽ​ ​സ​ർ​വീ​സി​ൽ​നി​ന്ന് ​വി​ര​മി​ച്ച​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​സി.​ബി.​ഐ​ ​കേ​സെ​ടു​ത്ത​ത്.

1980​-1991​ ​കാ​ല​യ​ള​വി​ൽ​ ​ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത​ 64​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​സ​മ്പാ​ദി​ച്ചെ​ന്നാ​യി​രു​ന്നു​ ​കേ​സ്.​ ​ഇ​തി​നെ​തി​രെ​ ​ഹൈ​ക്കോ​ട​തി​യി​ലും​ ​സി.​ബി.​ഐ​ ​കോ​ട​തി​യി​ലും​ ​നി​യ​മ​പ്പോ​രാ​ട്ടം.​ത​നി​ക്കും​ ​ഭാ​ര്യ​യ്ക്കും​ ​പാ​ര​മ്പ​ര്യ​മാ​യി​ ​ല​ഭി​ച്ച​ ​സ്വ​ത്തും​ ​മ​റ്റ് ​നി​ക്ഷേ​പ​ങ്ങ​ളും​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​സി.​ബി.​ഐ​ ​വാ​ദ​ങ്ങ​ളെ​ ​അ​ല​ക്സാ​ണ്ട​ർ​ ​എ​തി​ർ​ത്ത​ത്.​അ​ല​ക്‌​സാ​ണ്ട​റി​ൻെ​ ​അ​നാ​രോ​ഗ്യം​ ​അ​ല​ട്ടി​യ​പ്പോ​ൾ​ ​മൂ​ത്ത​മ​ക​ൾ​ ​പ്രീ​തി​ ​കേ​സ്സ് ​ന​ട​ത്തു​ക​യാ​യി​രു​ന്നു.

പൊ​ലീ​സി​ലെ​ ​തി​ര​ക്കു​ക​ളി​ലും​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പൊ​ളി​റ്റി​ക്‌​സ് ​വി​ഭാ​ഗ​ത്തി​ൽ​ ​ത​ന്നെ​ ​പി.​എ​ച്ച്.​ഡി​ ​ഗ​വേ​ഷ​ണ​ത്തി​ന് ​ചേ​ർ​ന്ന​തും​ ​അ​ക്കാ​ഡ​മി​ക് ​താ​ൽ​പ​ര്യം​കൊ​ണ്ടു​ ​മാ​ത്രം.​പൊ​ലീ​സ് ​സ​ർ​വീ​സി​ലു​ള്ള​പ്പോ​ൾ​ ​ത​ന്നെ​ ​കേ​ര​ള​ ​റി​സ​ർ​ച്ച് ​ഗൈ​ഡാ​യി​ ​പ്ര​വ​ർ​ത്തി​ച്ച് ​പി.​എ​ച്ച്.​ഡി​ ​ഗ​വേ​ഷ​ക​ർ​ക്ക് ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ഐ.​എം.​ജി​ ​ഡ​യ​റ​ക്ടാ​റ​യി​രു​ന്ന​പ്പോ​ഴും​ ​അ​ക്കാ​ഡ​മി​ക് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​പു​തി​യ​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ന​ട​ത്തി.​അ​ന്ത​ർ​ദ്ദേ​ശി​യ​ ​സെ​മി​നാ​റ​ട​ക്ക​മു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ച്ചു.

അ​ദ്ധ്യാ​പ​ന​ ​രം​ഗ​ത്ത് ​തു​ട​ർ​ന്നി​രു​ന്നു​വെ​ങ്കി​ൽ​ ​ഒ​രു​പ​ക്ഷേ​ ​വൈ​സ് ​ചാ​ൻ​സ​ല​ട​ക്കം​ ​ഉ​ന്ന​ത​പ​ദ​വി​ക​ളി​ൽ​ ​എ​ത്തേ​ണ്ട​യാ​ളാ​യി​രു​ന്നു​ ​അ​ല​ക്‌​സാ​ണ്ട​റെ​ന്ന് ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ് ​വി​ഭാ​ഗം​ ​മു​ൻ​ ​മേ​ധാ​വി​യും​ ​കേ​ന്ദ്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​യു​മാ​യി​ര​ന്ന​ ​പ്രൊ​ഫ.​ജി.​ഗോ​പ​കു​മാ​ർ​ ​ഓ​ർ​ക്കു​ന്നു.​ഗോ​പ​കു​മാ​ർ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പൊ​ളി​റ്റി​ക്സ് ​വ​കു​പ്പ് ​പൂ​ർ​വ്വ​വി​ദ്യാ​ർ​ഥി​ ​സം​ഘ​ട​നാ​ ​സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ​ ​പി.​ജെ​ ​അ​ല​ക്‌​സാ​ണ്ട​ർ​ ​പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു.​വി​ര​മി​ച്ച​ശേ​ഷം​ ​എ​ഴു​ത്തി​നും​ ​വാ​യ​ന​ക്കു​മാ​ണ് ​അ​ല​ക്‌​സാ​ണ്ട​ർ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​നീ​ക്കി​വ​ച്ച​ത്.​ശാ​രീ​രി​ക​ ​അ​വ​ശ​ത​ക​ൾ​ ​ബാ​ധി​ക്കും​വ​രെ​യും​ ​അ​ത് ​തു​ട​ർ​ന്നു.

TAGS: DIED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.