
മലപ്പുറം: ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും തിരിച്ചും അങ്ങനെയാവണമെന്നുമുള്ള കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ പരാമർശം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമെന്ന് സംശയിച്ച് മുസ്ലിം ലീഗ്. ഹൈക്കമാൻഡ് നിരീക്ഷകർ എത്തിയ ദിവസമായിരുന്നു കുഴൽനാടന്റെ പരാമർശം. നിരീക്ഷകർക്ക് മുന്നിൽ വി.ഡി.സതീശനെ പിന്തുണച്ചേക്കുമെന്ന അനുമാനത്തിൽ ഇക്കാര്യത്തിന് തടയിടാനുള്ള നീക്കമായിരുന്നു കുഴൽനാടന്റെ പരാമർശമെന്നാണ് ലീഗിന്റെ വിലയിരുത്തൽ.
ഇക്കാര്യത്തിൽ നിരീക്ഷകരോട് ലീഗ് അതൃപ്തി അറിയിച്ചിരുന്നു. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രതികരണങ്ങൾ ആരിൽ നിന്നും ഉണ്ടാവരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഡൽഹിയിൽ ലീഗ് പ്രതിനിധി എ.ഐ.സി.സി നേതൃത്വത്തെ കണ്ടും അതൃപ്തി അറിയിച്ചു. അതേസമയം, ലീഗിനെ വിമർശിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നുമാണ് കുഴൽനാടന്റെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |