SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.54 AM IST

നഴ്‌സസ് വാരാചരണം: ഇന്ന് സമാപനം

Increase Font Size Decrease Font Size Print Page

തൃശൂർ: നഴ്‌സസ് വാരാചരണം ഇന്ന് സമാപിക്കും. വിവേകോദയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 8ന് ജനറൽ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി വിവേകോദയം സ്‌കൂളിൽ സമാപിക്കും. നഴ്‌സസ് റാലി എൻ.എച്ച്.എം ജില്ലാ മാനേജർ ഡോ. പി. സജീവ് കുമാർ ഫ്‌ളാഗ് ഓഫ് ചെയ്യും. സമാപന ചടങ്ങിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അതീവ സുരക്ഷാ ജയിൽ സൂപ്രണ്ട് ആർ.എസ്. രാജേഷ്‌കുമാർ മുഖ്യാതിഥിയായിരിക്കും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL