SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.54 AM IST

പോക്‌സോ കേസുകൾ കുതിച്ചുയരുന്നു അഞ്ച് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 2000+ കേസുകൾ

Increase Font Size Decrease Font Size Print Page

തൃശൂർ: നിയമങ്ങൾ കർശനമാക്കുമ്പോഴും ജില്ലയിൽ പോക്‌സോ കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ തൃശൂർ സിറ്റി, റൂറൽ പൊലീസ് പരിധിയിലായി 2,000ത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചില വർഷങ്ങളിൽ 135 മുതൽ നാനൂറോളം കേസുകൾ വരെ ഉണ്ടായിട്ടുണ്ട്. പോക്‌സോ കേസുകളിൽ പിടിയിലായവരിൽ ഭൂരിഭാഗം പേരും 30 വയസിന് മുകളിൽ പ്രായമുള്ളവരാണ്. 2025 ലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിറ്റി, റൂറൽ പൊലീസ് ജില്ലകളിൽ 397 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഏറ്റവും കൂടുതൽ സിറ്റി പൊലീസ് പരിധിയിലാണ്. 1063 എണ്ണം. 1029 കേസുകളാണ് റൂറൽ പരിധിയിൽ. രജിസ്റ്റർ ചെയ്ത കേസുകളിൽ കുറ്റപ്പത്രസമർപ്പണം അതിവേഗത്തിലാണ് പൂർത്തിയാകുന്നത്. പോക്‌സോ കേസുകളിൽ ജാമ്യം ലഭിക്കുന്നത് തന്നെ മാസങ്ങൾക്ക് ശേഷമാണ്.

പോക്‌സോ കേസ് കണക്ക്
2020 മുതൽ 2026 ഏപ്രിൽ വരെ


2020
സിറ്റി - 116
റൂറൽ - 120

2021
സിറ്റി - 137
റൂറൽ -157

2022
സിറ്റി -173
റൂറൽ -170

2023
സിറ്റി - 202
റൂറൽ - 167
2024
സിറ്റി - 183
റൂറൽ - 179
2025
സിറ്റി - 208
റൂറൽ - 189
2026 ( ഏപ്രിൽ വരെ
സിറ്റി - 44
റൂറൽ - 47

ആകെ - 2092

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL