SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.54 AM IST

ജീവനേകാം കച്ചവടമാക്കാതെ...

Increase Font Size Decrease Font Size Print Page
photo
1


അവയവ വ്യാപാരത്തിന് തടയിടാൻ 'കടാവർ ട്രാൻസ്പ്ലാന്റേഷൻ'

തൃശൂർ: കേരളത്തിൽ തകൃതിയായ അവയവ വ്യാപാരം തടയിടാനെന്ത് ചെയ്യണം? വിദഗ്ധരും ഡോക്ടർമാരും ഒരുപോലെ പറയുന്നു, 'കടാവർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ' (മരണാനന്തര അവയവദാനം) വ്യാപകമാക്കണം. അപകടത്തിലും അത്യാഹിതത്തിലുംപെട്ട് മസ്തിഷ്‌കമരണം സംഭവിച്ചയാളുകളുടെ അവയവ കൈമാറ്റം ബന്ധുക്കളുടെ സമ്മതത്തോടെ നടത്തുന്നതാണിത്. അവയവ ദാനത്തിന്റെ മഹത്വവും പ്രാധാന്യവും സംബന്ധിച്ച് ബോധവത്കരണം നടത്തണമെന്നും പറയുന്നു.
കർശന വ്യവസ്ഥകളോടെ അവയവ വ്യാപാരം നിയമപരമാക്കണമെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും യു.എൻ പ്രോട്ടോക്കോളിന് വിരുദ്ധമായി രാജ്യത്ത് തീരുമാനമെടുക്കാനാകില്ല. യു.എൻ അവയവ വ്യാപാരത്തെ മനുഷ്യക്കടത്തിന് തുല്യമായാണ് കാണുന്നത്. ലോകാരോഗ്യ സംഘടനയും കൃത്യമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വാണിജ്യവത്കരണം പാടില്ലെന്നും സുതാര്യമാകണമെന്നും രോഗിയുടെയും ദാതാവിന്റെയും ആരോഗ്യ സംരക്ഷണത്തിനുള്ള നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.


തടയണം 'അവയവ ടൂറിസം'
'അവയവ ടൂറിസം' എന്ന തട്ടിപ്പ് രീതിയിലാണ് എടവിലങ്ങിലെ 27കാരന് കിഡ്‌നി നഷ്ടപ്പെട്ടത്. സമ്പന്ന രാജ്യങ്ങളിലുള്ളവർ ദരിദ്ര രാജ്യങ്ങളിലെത്തി നിയമവിരുദ്ധമായി അവയവങ്ങൾ വാങ്ങുന്ന 'അവയവ ടൂറിസം' പ്രവണതയെ ചെറുക്കണമെന്ന് കാൽനൂറ്റാണ്ട് മുൻപ് നടന്ന യു.എൻ കൺവെൻഷനിൽ അഭിപ്രായം ഉയർന്നിരുന്നു. അവയവദാനം മഹത്തായ കാര്യമാണ്, എന്നാൽ അവയവ വ്യാപാരം മനുഷ്യാവകാശ ലംഘനമാണ്. രോഗിയുടെ ജീവനും ദരിദ്രന്റെ നിർബന്ധിത അവസ്ഥയും ഒരുപോലെ സംരക്ഷിക്കുന്ന ശക്തമായ സംവിധാനമാണ് കാലത്തിന്റെ ആവശ്യം.


വേണം വ്യക്തത

  • കടാവർ ട്രാൻസ്പ്ലാന്റേഷൻ നടത്തുമ്പോഴും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വേണം
  • മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് അപ്നിയ ടെസ്റ്റ് ഉൾപ്പെടെ പരിശോധിച്ചാകണം.
  • ട്രാൻസ്പ്ലാന്റേഷൻ ഒഫ് ഹ്യുമൻ ഓർഗൻസ് ആൻഡ് ടിഷ്യൂസ് ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ബന്ധുക്കൾ ഉറപ്പാക്കണം.
  • ആറ് മണിക്കൂർ ഇടവേളയിൽ ദാതാവിന് നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ രണ്ട് തവണ നടത്തണം
  • പരിശോധകരുടെ പാനലിൽ ഒരു മെഡിക്കൽ സൂപ്രണ്ട്, ചികിത്സിക്കുന്ന ഡോക്ടർ, സർക്കാർ അംഗീകൃത വിദഗ്ധ ഡോക്ടർ, ന്യൂറോളജിസ്റ്റ് അല്ലെങ്കിൽ ന്യൂറോ സർജൻ എന്നിവർ ഉണ്ടായിരിക്കണം
  • പരിശോധിക്കുന്നവരുടെ കൂടെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന ടീമിലെ അംഗങ്ങൾ ഉൾപ്പെടരുത്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL