SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.53 AM IST

ഗീതാ മേലേഴത്തിന് പുരസ്‌കാരം

Increase Font Size Decrease Font Size Print Page
photo

തൃപ്രയാർ : ഈ വർഷത്തെ 'കാവ്യായനം സർഗ്ഗശ്രേഷ്ഠ പുരസ്‌കാരം' കവയിത്രി ഗീതാമേലേഴത്തിന് നൽകുമെന്ന് ചെയർമാൻ കെ.ദിനേശ് രാജാ. പുരസ്‌കാരം 23 ന് സമ്മാനിക്കും. ഗിരീഷ് ഏറാട്ടിനെയും ആദരിക്കും. ഉച്ചതിരിഞ്ഞ് 2.30 ന് നാട്ടിക ഫർക്ക കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടക്കുന്ന സമാദരണ സമ്മേളനം തിരക്കഥാകൃത്തും ഫിലിം സെൻസർ ബോർഡ് അംഗവുമായ വെണ്ണല മോഹൻ ഉദ്ഘാടനം ചെയ്യും. കെ. ദിനേശ് രാജാ അദ്ധ്യക്ഷത വഹിക്കും. അമ്പിളി മുഖ്യാതിഥിയാകും. ഫ്രാൻസിസ് വടക്കൻ, സതീഷ് കുമാർ വിശാഖപട്ടണം , വാസൻ പെരിങ്ങോട്ടുകര പങ്കെടുക്കും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL